News Kerala

കെഎസ്എഫ്ഇ ഓഡിറ്റ് പരിശോധന റിപ്പോർട്ട് തയ്യാറാക്കും

തിരുവനന്തപുരം: വിജിലൻസിന് നൽകാൻ കെ.എസ്.എഫ്.ഇ ഓഡിറ്റ് പരിശോധന റിപ്പോർട്ട് തയാറാക്കും. മാധ്യമങ്ങൾക്ക് വിജിലൻസ് നൽകിയ വിവരങ്ങൾ അടിസ്ഥാനരഹിതമെന്നാണ് കെ.എസ്.എഫ്.ഇയുടെ വിശദീകരണം. വിജിലൻസ് വാദങ്ങൾ പൊളിക്കാനാണ് ധനവകുപ്പ് നിർദ്ദേശപ്രകാരം ബ്രാഞ്ചുകളിൽ ഇന്നു മുതൽ ഇന്റേണൽ ഓഡിറ്റ് തുടങ്ങുന്നത്.