News Kerala

കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ് വിവാദം: രമൺ ശ്രീവാസ്തവയ്ക്കെതിരെ സിപിഎമ്മിൽ അമർഷം

തിരുവനന്തപുരം: കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ് വിവാദത്തിൽ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കെതിരെ സിപിഎമ്മിൽ അമർഷം. ധനമന്ത്രിയും ആനത്തലവട്ടവും ലക്ഷ്യം വയ്ക്കുന്നത് രമൺ ശ്രീവാസ്തവയെ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേശകനായും രമൺ ശ്രീവാസ്തവ പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിയെ റെയ്ഡ് കാര്യം അറിയിച്ചില്ല. വിജിലൻസ് ഡയറക്ടർ അവധിയിലായിരിക്കെ ആണ് റെയ്ഡിന് നിർദേശം നൽകിയത്.