News Kerala

പമ്പയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ദുരിതത്തില്‍

പമ്പ: പമ്പയില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതത്തില്‍. പാമ്പുകള്‍ വരെയുള്ളയിടത്ത് 400-ഓളം ജീവനക്കാര്‍ക്ക് കിടക്കാന്‍ രണ്ട് മുറികള്‍ മാത്രമാണുള്ളത്. 400ല്‍ അധികം ജീവനകാര്‍ക്കായി എത്തിക്കുന്നത് 150 പേര്‍ക്ക് വേണ്ട ഭക്ഷണം മാത്രമാണ്. ജീവനക്കാരുടെ ദുരിതത്തിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.