കെഎസ്ആര്‍ടിസിയിലെ ക്രമക്കേടുകളില്‍ വിശദമായി തുടര്‍ അന്വേഷണത്തിന് സര്‍ക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേടുകളില്‍ വിശദമായി തുടര്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രാഥമിക അന്വേഷണത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് അനുവദിച്ച 100 കോടി രൂപ കാണാതായതടക്കം ഗുരുതര വീഴ്ച കണ്ടെത്തിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് വ്യക്തമാക്കി. ഏത് ഏജന്‍സി അന്വഷിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.