News Kerala

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവ്. പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരും പ്രതിവര്‍ഷം 120 ദിവസത്തില്‍ കുറച്ചു മാത്രം ജോലി ചെയ്യുന്നവരുമായ എംപാനല്‍ കണ്ടക്ടര്‍മാരെ ഒരാഴ്ചക്കുള്ളില്‍ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. അഡൈ്വസ് മെമ്മോ അയച്ചിട്ടുപോലും കണ്ടക്ടര്‍മാരുടെ പി.എസ്.സി ലിസ്റ്റില്‍ നിന്നും നിയമനം നടക്കാതെ വന്നപ്പോഴാണ് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. നിലവില്‍ 7800-ല്‍പരം എംപാനല്‍ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഉള്ളത്. ഇതില്‍ 3600 ലേറെ ജീവനക്കാര്‍ക്ക് ഇതോടെ ജോലി നഷ്ടമാകും.