News Kerala

നിലയ്ക്കല്‍-പമ്പ റൂട്ടിലെ കെഎസ്ആര്‍ടിസി ബസ് നിരക്ക് ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: നിലയ്ക്കല്‍ പമ്പ റൂട്ടിലെ കെഎസ്ആര്‍ടിസി ബസ് നിരക്ക് ഹൈക്കോടതി അംഗീകരിച്ചു. നിരക്കിനെതിരായ ഹര്‍ജികള്‍ കോടതി തള്ളി. നിലയ്ക്കലില്‍ നിന്ന് ത്രിവേണി വരെ അയ്യപ്പന്മാരെ എത്തിക്കുമെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസി എംഡി കോടതിയില്‍ നേരിട്ട് ഹാജരായി. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിടണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.