News Kerala

ഇടുക്കി നെടുങ്കണ്ടത്തെ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കുമളി: ഇടുക്കി നെടുങ്കണ്ടത്തെ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. പ്രാരംഭ ഘട്ടത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കി നല്‍കിയ സൗകര്യങ്ങള്‍ക്കപ്പുറം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വകുപ്പ് തയ്യാറായിട്ടില്ല. അന്തര്‍ സംസ്ഥാന സര്‍വീസുകളുടെ ഹബ്ബായി നെടുങ്കണ്ടത്തെ മാറ്റുമെന്നായിരുന്നു പ്രഖ്യാപനം.