News Kerala

കെഎസ്ആര്‍ടിസിയ്ക്ക് വ്യാഴാഴ്ചത്തെ നഷ്ടം 51 ലക്ഷത്തിലധികം രൂപ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് ഇന്നലത്തെ നഷ്ടം 51 ലക്ഷത്തിലധികം രൂപ. 1432 സര്‍വ്വീസുകളാണ് ആകെ ഇന്നലെ നടത്തിയത്. ഒരു കിലോ മീറ്ററിന് 22 രൂപയോളം നഷ്ടത്തിലാണ് ഇന്നലത്തെ സര്‍വ്വീസ് നടന്നത്. നഷ്ടമില്ലാതെ സര്‍വ്വീസ് നടത്താന്‍ കിലോ മീറ്ററിന് 45 രൂപ എങ്കിലും ലഭിക്കണമെന്നിരിക്കെ ഇന്നലത്തെ ശരാശരി കിലോമീറ്റര്‍ വരുമാനം 23 രൂപയാണ്. അമ്പത്തിയാറ് ലക്ഷത്തിഎഴുപത്തി ഏഴായിരം രൂപയാണ് ഇന്നലത്തെ ആകെ വരുമാനം. തിങ്കഴാഴ്ചത്തെ അപേക്ഷിച്ച് ശരാശരി കിലോമീറ്റര്‍ വരുമാനത്തിലും ആകെ കളക്ഷനിലും നേരിയ വര്‍ധനവുണ്ടായി.