News Kerala

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ നിയമനം കെഎസ്ആര്‍ടിസി പുനഃപരിശോധിക്കുന്നു

തിരുവനന്തപുരം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ നിയമനം കെ.എസ്.ആര്‍.ടി.സി പുനഃപരിശോധിക്കുന്നു. മതിയായ യോഗ്യതയില്ലാത്തവരെ തരംതാഴ്ത്തണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഉണ്ടാകുന്ന ഒഴിവിലേക്ക് യോഗ്യരായവരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കണമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിര്‍ദേശം.