News Kerala

കെഎസ്ആർടിസി വികാസ് ഭവൻ ഡിപ്പോ കിഫ്ബിയ്ക്ക് 30 വർഷത്തേക്ക് പാട്ടത്തിനു നൽകും

തിരുവനന്തപുരം: കെഎസ്ആർടിസി വികാസ് ഭവൻ ഡിപ്പോ കിഫ്ബിയ്ക്ക് പാട്ടത്തിനു നൽകും. 30 വർഷത്തേക്കുള്ള കരാറിന് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകി. കിഫ്ബി നിർമ്മിക്കുന്ന വാണിജ്യ സമുച്ചയത്തിൻ്റെ വരുമാനം കെഎസ്ആർടിസിയ്ക്ക് നൽകുവാനും ധാരണ.