News Kerala

സ്‌കൂള്‍ മേഖലയിലെ പരിഷ്‌കാരം; വിദഗ്ധസമിതി റിപ്പോര്‍ട്ട് പകര്‍പ്പെന്ന് ആരോപണം

മലപ്പുറം: സ്‌കൂള്‍ മേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് കെഎസ്ടിഎ റിപ്പോര്‍ട്ടിന്റെ പകര്‍പ്പെന്ന് ആരോപണം. സിപിഐ എം അനുകൂല അധ്യാപക സംഘടയ്ക്കു വേണ്ടി 2017-ല്‍ ഉണ്ടാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തന്നെയാണ് വിദഗ്ദ സമിതി റിപ്പോര്‍ട്ടിലും ഉള്ളതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് പുര്‍ണമായും പരസ്യപ്പെടുത്തണമെന്നും പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെടുന്നു.