News Kerala

ഇഡി ചോദ്യം ചെയ്‌തോ എന്ന ചോദ്യത്തിന് പച്ചക്കള്ളം മറുപടി പറഞ്ഞ് മന്ത്രി ജലീല്‍

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തോ എന്ന ചോദ്യത്തിന് പച്ചക്കള്ളം മറുപടി പറഞ്ഞ് മന്ത്രി കെ.ടി ജലീല്‍. ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് വിളിച്ച മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടറോടാണ് ജലീല്‍ കള്ളം പറഞ്ഞത്. ചോദ്യം ചെയ്യലിന് വിളിച്ചെന്ന പത്രവാര്‍ത്ത മാത്രമേ തനിക്ക് അറിയുവെന്നായിരുന്നു കെ.ടി ജലീലിന്റെ മറുപടി.