News Kerala

മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

കൊച്ചി: മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ മന്ത്രി എത്തിയത് രാവിലെ ആറ് മണിക്ക്. സ്വകാര്യ വാഹനത്തിലാണ് മന്ത്രി എത്തിയത്. നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥം എത്തിച്ചതിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു പിന്നാലെ എന്‍.ഐ.എയും ചോദ്യം ചെയ്യുന്നത്.