News Kerala

പനിയെ പേടിക്കാത്ത കുടില്‍പ്പാറ ചോലനായ്ക്ക കോളനി

കോഴിക്കോട്: പനിപ്പേടിയിലാണ് മരുതോങ്കര പഞ്ചായത്തും പശുക്കടവും. ഇതുവരെ നൂറിലേറെ പേര്‍ക്ക് ഇവിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സമാനലക്ഷണങ്ങളുമായി നിരവധി പേര്‍ ചികിത്സയിലുമാണ്. എന്നാല്‍ ഒരാള്‍ക്ക് പോലും പനി പിടിക്കാത്ത ഒരു പ്രദേശമുണ്ടിവിടെ. കുടില്‍പ്പാറ ചോലനായ്ക്ക കോളനി. 25 വീടുകളിലായി 31 ആദിവാസി കുടുംബങ്ങളുണ്ടിവിടെ. ആകെ 155 പേര്‍. കോളനിയെ വൃത്തിയായി സൂക്ഷിക്കുന്നതുകൊണ്ടുതന്നെ ഡെങ്കിപ്പനി ഈ പ്രദേശത്തെ ബാധിച്ചിട്ടുമില്ല.