News Kerala

കുടുംബശ്രീയുടെ നിര്‍മ്മാണ കൂട്ടായ്മയായ പിങ്ക ലാഡര്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി

കോഴിക്കോട്: കുടുംബശ്രീയുടെ നിര്‍മ്മാണ കൂട്ടായ്മയായ പിങ്ക് ലാഡര്‍ കോഴിക്കോട് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. ആരോരുമില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ സഹായത്തോടെയാണ് പിങ്ക് ലാഡര്‍ വീട് നിര്‍മ്മിച്ചത്. അമ്പത്തിമൂന്ന് പ്രവര്‍ത്തി ദിനങ്ങള്‍ കൊണ്ട് 13 കുടുംബശ്രീ പ്രവര്‍ത്തകരാണ് വീട് നിര്‍മ്മിച്ചത്. മന്ത്രി എകെ ശശീന്ദ്രന്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്റെ കുടുംബശ്രീ യൂണിറ്റിന് കീഴിലുള്ള പിങ്ക് ലാഡര്‍ കൂട്ടായ്മ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്.