News Kerala

പ്രളയം ബാധിച്ച് നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ തിരികെ പിടിക്കാനൊരുങ്ങി കുട്ടമംഗലം സ്‌കൂള്‍

കുട്ടമംഗംലം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഏറ്റവും അധികം ദിവസം അധ്യയനം മുടങ്ങിയ വിദ്യാലയങ്ങളില്‍ ഒന്നാണ് കുട്ടനാട് കുട്ടമംഗലം എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. അവധി ദിനങ്ങള്‍ പ്രവര്‍ത്തി ദിനങ്ങളാക്കി സ്‌കൂള്‍ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള തീവ്രശ്രമത്തിലാണിപ്പോള്‍.