News Kerala

കിഴക്കമ്പലത്ത് 'ഗോഡ്‌സ് വില്ല' ഒരുങ്ങി

കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ലക്ഷം വീട് കോളനി പൂര്‍ണമായി ആധുനിക വില്ല പദ്ധതി ആയി മാറുന്നു. എറണാകുളം കിഴക്കമ്പലത്തെ ഞാറളളൂര്‍ ലക്ഷം വീട് കോളനിയാണ് ഗോഡ്‌സ് വില്ല എന്ന പേരില്‍ പുനര്‍നിര്‍മ്മിച്ചത്. കിഴക്കമ്പലം ട്വന്റി ട്വന്റിയാണ് പദ്ധതി നടപ്പാക്കിയത്.