News Kerala

കുന്നത്തുനാട് ഭൂമി നികത്തല്‍; സ്പീക് പ്രോപ്പര്‍ട്ടീസിന്റെ വാദം പൊളിയുന്നു

കൊച്ചി: കുന്നത്തുനാട്ടില്‍ വിവാദഭൂമി നികത്തിയത് സംബന്ധിച്ച ഉടമകളായ സ്പീക് പ്രോപ്പര്‍ട്ടീസിന്റെ വാദം തെറ്റെന്നതിന് തെളിവുകള്‍. 2006ലാണ് തങ്ങള്‍ നിലം നികത്തിയതെന്ന സ്പീക് പ്രോപ്പര്‍ട്ടീസിന്റെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ മാതൃഭൂമി ന്യൂസിന്. 2015 ജനുവരി മുതല്‍ മെയ് വരെയുളള അഞ്ചുമാസംകൊണ്ടാണ് ഭൂമി മണ്ണിട്ടുനികത്തിയതെന്ന് ഉപഗ്രഹചിത്രങ്ങള്‍ തെളിയിക്കുന്നു.