News Kerala

ശബരി റെയിൽപാതക്ക് സ്ഥലമേറ്റെടുപ്പ് വെല്ലുവിളി

കോട്ടയം: ശബരി റയിൽ യാഥാർത്ഥ്യമാകാൻ ആദ്യം കടക്കേണ്ട കടമ്പ സ്ഥലമേറ്റെടുക്കലാണ്. അലൈൻമെൻറിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയിൽ സ്ഥലമുടകൾ രംഗത്തെത്തി കഴിഞ്ഞു. പദ്ധതി വൈകിയാൽ ചിലവ് ഗണ്യമായി വർദ്ധിക്കുമെന്നതിനാൽ സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയാകും.