News Kerala

കൊല്ലം ജില്ലയിലെ ലാര്‍ജ് ക്ലസ്റ്ററുകളില്‍ ആശങ്കയൊഴിയുന്നു

കൊല്ലം: കൊല്ലം ജില്ലയിലെ ലാര്‍ജ് ക്ലസ്റ്ററുകളില്‍ ആശങ്കയൊഴിയുന്നു. ജൂലൈ 31 വരെ രോഗം അതിവേഗം പടര്‍ന്ന തലച്ചിറയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ രോഗം ബാധിച്ച 143 തലച്ചിറ സ്വദേശികളില്‍ ഭൂരിപക്ഷം പേരും ആശുപത്രി വിട്ടു.