News Kerala

വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് എറിഞ്ഞിട്ടു

കൊല്ലം: കടയ്ക്കല്‍ കാഞ്ഞിരംമൂട്ടില്‍ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനു നേര്‍ക്ക് പോലീസുകാരന്‍ ലാത്തികൊണ്ട് എറിഞ്ഞു. ഏറ് കൊണ്ട് നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ബൈക്ക് എതിര്‍ദിശയിലൂടെ വന്ന ഇന്നോവ കാറില്‍ ഇടിച്ചുമറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന്‍ സിദ്ദിഖ്(19)നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സിദ്ദിഖിന്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റതെന്നാണ് സൂചന. തീവ്രപരിചരണ വിഭാഗത്തിലാണ് സിദ്ദിഖ് ഇപ്പോഴുള്ളത്. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.