News Kerala

ലാവലിൻ കേസിൽ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ക്രൈം നന്ദകുമാറിന് വീണ്ടും നോട്ടീസയച്ച് ഇ.ഡി

കൊച്ചി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ക്രൈം നന്ദകുമാറിന് വീണ്ടും നോട്ടീസയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് രാവിലെ പത്തരയ്ക്ക് ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 16ന് ക്രൈം നന്ദകുമാർ ഇഡിക്കു മുന്നിൽ ഹാജരായി പിണറായി വിജയനെതിരെയും കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ജഡ്ജിമാർക്കെതിരെയും തെളിവുകൾ നല്‍കിയിരുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.