News Kerala

ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍; പതിനൊന്നാമത്തെ ഘടകകക്ഷി

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ എടുക്കാന്‍ ഇന്ന് ചേര്‍ന്ന എല്‍ ഡി എഫ് യോഗം തീരുമാനിച്ചു. എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്‍ ഡി എഫിലെ പതിനൊന്നാമത്തെ ഘടകക്ഷിയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം.