News Kerala

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനമെന്ന് പ്രതീക്ഷ; കോടിയേരിയെ കണ്ടശേഷം ജോസ്. കെ മാണി

തിരുവനന്തപുരം: എ.കെ.ജി സെന്ററില്‍ എത്തിയ ജോസ് കെ.മാണിയെ സിപിഎം സെക്രട്ടറിയേറ്റ് യോഗം നിര്‍ത്തിവെച്ച് കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചു. എം.എന്‍ സ്മാരകത്തിലെത്തി ജോസ്.കെ.മാണി കാനം രാജേന്ദ്രനേയും കണ്ടു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് പ്രവേശനം ഉണ്ടായേക്കുമെന്ന് ജോസ്.കെ.മാണി പറഞ്ഞു.