News Kerala

കരിമണ്ണൂർ ഡിവിഷനിൽ ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത് അടിതടവുകൾ വശമുള്ള സ്ഥാനാർഥിയെ

ഇടുക്കി: ഇടുക്കി ജില്ലാ പഞ്ചായത്തിലെ കരിമണ്ണൂർ ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫിലെ കരുത്തയായ സ്ഥാനാർഥിക്കെതിരെ, ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത് അടിതടവുകൾ വശമുള്ള സ്ഥാനാർഥിയെയാണ്. കരാട്ടെ ബ്ലാക്ക് ബെൽറ്റുള്ള റീനു ജെഫിനാണ് ഇടുതപക്ഷത്തെ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനായി മത്സരരംഗത്തുള്ളത്. കന്നിയംഗമാണെങ്കിലും ശക്തമായ പോരാട്ടത്തിനുള്ള പടയൊരുക്കത്തിലാണ് റീനു.