News Kerala

സ്വയംസേവകര്‍ക്ക് മാര്‍ഗദര്‍ശി; പി പരമേശ്വരനെ അനുസ്മരിച്ച് പ്രമുഖര്‍

കൊച്ചി: അന്തരിച്ച രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ പി പരമേശ്വരെ അനുസ്മരിച്ച് പ്രമുഖര്‍. പി പരമേശ്വരന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. മൂല്യങ്ങളുടെ ഏറ്റവും നല്ല കാവല്‍ക്കാരനെയാണ് നഷ്ടമായതെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. സ്വയംസേവകര്‍ക്ക് മാര്‍ഗ ദര്‍ശിയായിരുന്നു പി പരമേശ്വരനെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യദര്‍ശി സദസ്യന്‍ എസ് സേതുമാധവന്‍ പറഞ്ഞു.