News Kerala

പട്ടാമ്പി സീറ്റിൽ അവകാശവാദം ഉന്നയിച്ച് ലീഗ്

പാലക്കാട്: കാലങ്ങളായി കോൺഗ്രസ്സ് മത്സരിക്കുന്ന പട്ടാമ്പി നിയമസഭാ സീറ്റിന് അവകാശ വാദവുമായി മുസ്ലീം ലീഗ്. സീറ്റ് ഇത്തവണ തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിക്ക് കത്തെഴുതി. മണ്ണാർക്കാടിന് പുറമേ പാലക്കാട്ടുനിന്ന് മറ്റൊരു സീറ്റ് കൂടി വേണമെന്ന ലീഗിന്റെ ആവശ്യത്തിന് പിറേകേയാണ് പട്ടാമ്പിക്കായുള്ള യൂത്ത് ലീഗിന്റെ കത്ത്.