News Kerala

അഴിമതി നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കാന്‍ കേന്ദ്രമന്ത്രിയുടെ കത്ത്

കൊച്ചി: വന്‍ ക്രമക്കേട് നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നാളികേര വികസന കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ നടത്തിയ ഇടപെടല്‍ വിവാദമാകുന്നു. ബോര്‍ഡ് ചെയര്‍മാന്‍ രാജു നാരായണ സ്വാമി സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി എഴുതിയ കത്ത് പുറത്തായി.