News Kerala

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം, പാർട്ടികൾക്ക് ചങ്ങനാശ്ശേരി അതിരൂപതയുടെ കത്ത്

കോട്ടയം: അടുത്ത മന്ത്രിസഭയിൽ ന്യുനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ചങ്ങനാശ്ശേരി അതിരൂപതയുടെ കത്ത്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ നിർവഹണത്തിൽ ക്രൈസ്തവ ജന വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കപ്പെടുന്നില്ല. ഇരു മുന്നണികളെയും രൂക്ഷമായി വിമർശിക്കുന്ന കത്തിൽ ക്രൈസ്തവരെ മാറി മാറി വരുന്ന സർക്കാരുകൾ അന്യവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.