News Kerala

സിബിഐയ്‌ക്കെതിരെ ഹര്‍ജി: തീരുമാനം ചൊവ്വാഴ്ച മുഖ്യമന്ത്രി മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിന് എതിരെ ഹര്‍ജി നല്‍കാനുള്ള തീരുമാനം എടുത്തത് ചൊവ്വാഴ്ച മുഖ്യമന്ത്രി മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് സി.ബി.ഐയുടെ നീക്കങ്ങളെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു ഹര്‍ജി നല്‍കാനുള്ള തീരുമാനം മന്ത്രിമാരെ അറിയിച്ചത്. ചീഫ് സെക്രട്ടറിയെ ഒഴിവാക്കി നടന്ന ചര്‍ച്ചയ്ക്ക് ശേഷം ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് തീരുമാനം അറിയിക്കുകയായിരുന്നു.