News Kerala

ഹര്‍ത്താലുകള്‍ ഒരുമണിക്കൂറായി ചുരുക്കണം: കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

കോട്ടയം: ഹര്‍ത്താലും പണിമുടക്കും ഒരു മണിക്കൂറായി ചുരുക്കണമെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ട്രേഡ് യൂണിയനുകള്‍ക്കും കത്തു നല്‍കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.