News Kerala

പദ്ധതി തുക ചിലവഴിക്കുന്നില്ല; ലൈഫ് മിഷന്‍ പദ്ധതി പാളുന്നു

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വീട് വച്ച് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പാളുന്നു. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് വീട് വച്ച് നല്‍കാനുള്ള തുകയില്‍ ഈ സാമ്പത്തിക വര്‍ഷം ഒരു രൂപ പോലും ഇതുവരെ ചിലവഴിച്ചിട്ടില്ല. സര്‍ക്കാരിന്റെ അനാസ്ഥ കാരണം പാഴാകുന്നത് 500 കോടി രൂപയാണ്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.