News Kerala

കൊള്ളപ്പലിശക്കേസില്‍ പിടിയിലായ മഹാരാജന് കേരളത്തില്‍ കോടികളുടെ ആസ്തിവകകള്‍

കൊച്ചി: കൊള്ളപ്പലിശ കേസില്‍ അറസ്റ്റിലായ മഹാരാജന്‍ മഹാദേവന്‍ കേരളത്തിലും കോടിക്കണക്കിന് രൂപയുടെ ആസ്തി വകകള്‍ സമ്പാദിച്ചതായി പോലീസിന്റെ കണ്ടെത്തല്‍. കൊച്ചി പള്ളുരുത്തിയില്‍ കോടികള്‍ വിലമതിക്കുന്ന റിസോര്‍ട്ടാണ് അടുത്തിടെ ഇയാള്‍ വാങ്ങിയത്. ഈ ഇടപാടിന് പിന്നല്‍ കള്ളപ്പണ ഇടപാട് ഉണ്ടായിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് റവന്യു വകുപ്പിന്റെ സഹായവും തേടി.