News Kerala

തദ്ദേശതിരഞ്ഞെടുപ്പ്: ആദ്യ വിജയത്തിന്റെ ആഹ്ലാദവുമായി എൽഡിഎഫ്

കണ്ണൂർ: ഈ വർഷത്തെ തദ്ദേശതിരഞ്ഞെടുപ്പിൽ ആദ്യ വിജയത്തിന്റെ ആഹ്ലാദവുമായി എൽഡിഎഫ്. ആന്തൂർ മുൻസിപ്പാലിറ്റിയിലേക്ക് ആറ് പേരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ശക്തമായ പോരാട്ടം പ്രതീക്ഷിച്ചിരുന്നതായി വിജയിച്ചവർ പറഞ്ഞു. കഴിഞ്ഞ തവണ 14 പേരാണ് എതിരില്ലാതെ വിജയിച്ചത്.