News Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തുറസ്സായ സ്ഥലത്ത് ആശുപത്രി മാലിന്യം തള്ളുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തുറസ്സായ സ്ഥലത്ത് ആശുപത്രി മാലിന്യം തള്ളുന്നതിന്റെ ദുരിതം പേറി സമീപവാസികള്‍. മലിന ജലവും ദുര്‍ഗന്ധവും കാരണം ബുദ്ധിമുട്ടുന്നത് മുപ്പതോളം കുടുംബങ്ങളാണ്. നിരവധി പേര്‍ ആരോഗ്യപ്രശ്‌നങ്ങളും അനുഭവിക്കുന്നു.