News Kerala

ഒരു സ്ഥലത്ത് നാല് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ: സർവീസ് തുടങ്ങാൻ ഇടപെടണമെന്ന നാട്ടുകാർ

മലപ്പുറം: നാല് ബസ് കാത്തിരുപ്പുകേന്ദ്രങ്ങൾ ഒരേ സ്ഥലത്തുണ്ടായിട്ടും കൊറോണയായതോടെ സർവീസുകൾ നിലച്ചത് മലപ്പുറം തേഞ്ഞിപ്പലം മാതാപ്പുഴയിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചയാണ്. കാത്തിരിപ്പുകേന്ദ്രങ്ങൾ കെട്ടാൻ മൽസരിച്ച പാർട്ടികൾ ബസ് സർവീസുകൾ നടത്താനും തയ്യാറാകണമെന്നാണ് ആവശ്യം.