News Kerala

ലോക്ക്ഡൗണ്‍; നിയമം ലംഘിച്ച മൂവായിരത്തോളം പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനത്തില്‍ കര്‍ശന നടപടികളുമായി പോലീസ്. നിയമം ലംഘിച്ച 3612 പേര്‍ക്കെതിരേ കേസെടുത്തു. 1000-ല്‍ അധികം പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 400-ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.