News Kerala

സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആദ്യപകലില്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ച് ജനങ്ങള്‍

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആദ്യപകലില്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ വിസമ്മതിച്ചു. രോഗഭീതി നിലനില്‍ക്കുന്ന സമയത്തും ജനങ്ങള്‍ ഓട്ടോയിലും സ്വന്തം വാഹനങ്ങളിലും കൂട്ടമായി പുറത്തിറങ്ങി. അനുവദനീയം അല്ലാത്ത കടകള്‍ തുറന്നതും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്ക് വെല്ലുവിളിയായി. ഇതോടെ കളക്ടര്‍മാര്‍ക്കും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും തെരുവിലിറങ്ങേണ്ടിവന്നു.