News Kerala

ലോക്ക്ഡൗണ്‍: അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് എതിരേ നിയമ നടപടിയെടുക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ശക്തമാക്കാന്‍ കടുത്ത നടപടികളുമായി പോലീസ്. നാളെ മുതല്‍ വാഹനപരിശോധന കര്‍ശനമാക്കും. അത്യാവശ്യ യാത്രക്കാര്‍ സത്യവാങ്മൂലം നല്‍കണം. അവശ്യ സര്‍വീസുകാര്‍ക്ക് പോലീസ് പാസ് ഏര്‍പ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് എതിരേ നിയമ നടപടിയെടുക്കുമെന്ന് ഡി.ജി.പി. അറിയിച്ചു.