News Kerala

തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ കടുത്ത നിയന്ത്രണങ്ങളോടെ ഇളവ്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ കടുത്ത നിയന്ത്രണങ്ങളോടെ ഇളവ്. കടകള്‍ കൂടുതല്‍ സമയം തുറക്കുന്നതിനും അത്യാവശ്യ യാത്രയ്ക്കും അനുമതി നല്‍കിയെങ്കിലും പൊതുഗതാഗതവും, ഹോട്ടലും ഉണ്ടാകില്ല. അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. രോഗ വ്യാപനം രൂക്ഷമായ സംസ്ഥാനത്തെ 18 പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും.