News Kerala

ലോക്ഡൗണില്‍ പുറത്തിറങ്ങുന്നവര്‍ പോലീസിന് സത്യവാങ്മൂലം നല്‍കണം, അവശ്യസര്‍വീസുകള്‍ക്ക് പാസ്

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്. പുറത്തിറങ്ങുന്നവര്‍ പോലീസിന് സത്യവാങ്മൂലം നല്‍കണം. അവശ്യ സേവനങ്ങള്‍ക്ക് പാസ് നല്‍കും. മാധ്യമ പ്രവര്‍ത്തകര്‍ ഐഡി കാര്‍ഡ് കാണിക്കണം. ഓട്ടോയും ടാക്‌സിയും അവശ്യസര്‍വീസിന് മാത്രം. മരുന്നും മെഡിക്കല്‍ സാമഗ്രികളും കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് വിലക്കില്ല. തെറ്റായ വിവരം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി.