News Kerala

പോലീസ് കടുത്ത നടപടികളിലേയ്ക്ക്; ഇന്നലെ അറസ്റ്റിലായത് 2535 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള നിരോധനം ലംഘിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ ഇന്ന് മുതല്‍ പോലീസ് ശക്തിപ്പെടുത്തും. വ്യക്തമായ കാരണങ്ങള്‍ കൂടാതെയും നിര്‍ദേശം ലംഘിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പി ജില്ലാ പോലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ മാത്രം അറസ്റ്റിലായത് 2535 പേരാണ്.