News Kerala

നടപടികള്‍ ശക്തിപ്പെടുത്തി പോലീസ്; കണ്ണൂരില്‍ റൂട്ട് മാര്‍ച്ച് നടത്തി

കണ്ണൂര്‍: കണ്ണൂരില്‍ നടപടികള്‍ ശക്തിപ്പെടുത്തി പോലീസ്. കര്‍ശനമായി നിയന്ത്രണങ്ങള്‍ നടപ്പാക്കുകയാണ് പോലീസ്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നതല്ലാത്ത കടകള്‍ അടച്ചു. അത്യാവശ്യ യാത്രക്കാരല്ലാത്ത മറ്റെല്ലാ യാത്രക്കാരെയും റോഡില്‍ തടയുകയാണ്. റോഡില്‍ അനാവശ്യമായി ആരെയും നില്‍ക്കാനോ ചുറ്റിത്തിരിയാനോ അനുവദിക്കുന്നില്ല. രാവിലെ കണ്ണൂരിലെ പോലീസിന്റെ അലംഭാവത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.