News Kerala

ലോക് ഡൗണ്‍: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്; പത്തനംതിട്ടയില്‍ റൂട്ട് മാര്‍ച്ച്

പത്തനംതിട്ട: കൊറോണ വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സംസ്ഥാന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ പോലീസ് റൂട്ട് മാര്‍ച്ച്. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പല സ്ഥലങ്ങളിലും ജനങ്ങള്‍ പുറത്തിറങ്ങി. സ്വകാര്യ വാഹനങ്ങള്‍ മിക്കയിടങ്ങളിലും വിലക്ക് ലംഘിച്ച് ഓടുന്നു. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കി. ഈ സാഹചര്യത്തിലാണ് പോലീസ് പത്തനംതിട്ടയില്‍ റൂട്ട് മാര്‍ച്ച് നടത്തിയത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിയന്ത്രണം ലഘിച്ച് വാഹനങ്ങളുടെ നീണ്ട നിരയാണ്.