News Kerala

ലോക്ഡൗണ്‍ ചട്ടം ലംഘിച്ച് കോഴിക്കോട് കോഫീഹൗസ്; ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി കൊടുത്തു

കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണം മറി കടന്ന് കോഴിക്കോട് കോഫീഹൗസിന്റെ പ്രവര്‍ത്തനം. പാഴ്‌സല്‍ മാത്രമേ നല്‍കാവൂ എന്ന ഉത്തരവ് ലംഘിച്ച് ആളുകള്‍ക്ക് ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള സൗകര്യമൊരുക്കി. പരാതിയെ തുടര്‍ന്ന് പോലീസ് എത്തി പൂട്ടിച്ചു.