News Kerala

കോട്ടയത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് പി.സി തോമസ്

കോട്ടയം: ഇടതു വലതു മുന്നണികളിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കോട്ടയത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് പി.സി തോമസ്. സീറ്റ് പി.സി തോമസിന് നല്‍കുന്നതില്‍ മുന്നണിക്കുള്ളില്‍ ഏകദേശ ധാരണയായി. ശബരിമല വിഷയത്തിലെ വിശ്വാസികളുടെ വികാരവും പി.സി തോമസിന്റെ വ്യക്തി ബന്ധങ്ങളും തുണയ്ക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.