News Kerala

സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില്‍പന വരുമാനം സര്‍വകാല റെക്കോഡിലേക്ക്

കോഴിക്കോട്: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില്‍പന വരുമാനം സര്‍വകാല റെക്കോഡിലേക്ക്. ഇക്കൊല്ലം ജൂലൈ 30 വരെയുള്ള കണക്ക് പ്രകാരം 5800 കോടി രൂപയോളം വില വരുന്ന ടിക്കറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 50000 കോടി രൂപ സംസ്ഥാനത്തിന് ലോട്ടറി ടിക്കറ്റ് വിറ്റ് കിട്ടി.