News Kerala

ലൗ ജിഹാദില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ടീയ അജണ്ടയുടെ ഭാഗം: കെസിബിസി

കൊച്ചി: ലൗ ജിഹാദ് പ്രതികരണത്തിൽ ജോസ് കെ മാണിയ്ക്ക് പിന്തുണയുമായി കെസിബിസി. ലൗ ജിഹാദ് പച്ചയായ യാഥ്യർത്ഥ്യമാണെന്നും വിഷയത്തിലെ ജോസ് കെ മാണിയുടെ പ്രതികരണം സന്തോഷകരവും ക്രിയാത്മകവുമെന്ന് കെസിബിസി വക്താവ് ഫാ ജേക്കബ് പാലക്കാപ്പിള്ളി. ഇക്കാര്യത്തിൽ സിപിഎമ്മും മറ്റ് മുഖ്യധാര രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണം. ലൗ ജിഹാദ് ഇല്ലെന്ന പ്രതികരണം ലീഗിന്റെ മാത്രം അഭിപ്രായമാണ്. ലൗ ജിഹാദില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ടീയ അജണ്ടയുടെ ഭാഗമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു .

Mathrubhumi News is now available on WhatsApp. Click here to subscribe.