News Kerala

കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യ; സീരിയല്‍ താരം ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യും

കൊല്ലം: വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ താരത്തെ വീണ്ടും ചോദ്യം ചെയ്യും. പ്രതിയുടെ ബന്ധുവായ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് അടക്കമുള്ള കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സീരിയല്‍ താരം ലക്ഷ്മി പ്രമോദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത ബുധനാഴ്ച്ചത്തേക്ക് മാറ്റി.