News Kerala

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാചകവാതക വില കുത്തനെ കൂട്ടി

കൊച്ചി: ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഗാര്‍ഹികാവശ്യത്തിനുളള പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധന വരുത്തി എണ്ണക്കമ്പനികള്‍. പതിനാലു കിലോ സിലിണ്ടറിന് 146 രൂപ 50 പൈസയാണ് കൂട്ടിയത്. 850 രൂപ 50 പൈസയാണ് പുതിയ വില. വര്‍ദ്ധിപ്പിച്ച തുക സബ്‌സിഡിയായി അക്കൗണ്ടിലെത്തുമെന്നാണ് വിശദീകരണം.